Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G.sudhakaran

ഹ​രി​ശ്ച​ന്ദ്ര​നാ​കാ​ൻ നോ​ക്കേ​ണ്ട; ജി.​സു​ധാ​ക​ര​ന്‍റെ സ്വ​ഭാ​വം എ​ല്ലാ​വ​ർ​ക്കു​മ​റി​യാം: എ​ച്ച്.​സ​ലാം

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ ജി.​സു​ധാ​ക​ര​നെ​തി​രെ ഗു​രു​ത​ര സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ൻ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ എ​ച്ച്.​സ​ലാം. അ​ഴി​മ​തി​വി​രു​ദ്ധ പ്ര​തി​ച്ഛാ​യ കൊ​ണ്ടു​ന​ട​ക്കു​ന്ന ജി.​സു​ധാ​ക​ര​ൻ ഹ​രി​ച​ന്ദ്ര​നാ​കാ​ൻ നോ​ക്കേ​ണ്ട. സു​ധാ​ക​ര​ന്‍റെ യ​ഥാ​ർ​ത്ഥ സ്വ​ഭാ​വം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും സ​ലാം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ തു​റ​ന്ന​ടി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ളും മു​ൻ​നി​ർ​ത്തി​യാ​ണ് സ​ലാ​മി​ന്‍റെ വെ​ല്ലു​വി​ളി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ജി.​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന 50 ല​ക്ഷം രൂ​പ മ​ക​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​തി​ന്‍റെ ല​ക്ഷ്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.

ഈ ​തു​ക​യു​ടെ ഉ​റ​വി​ടം എ​ന്താ​ണെ​ന്നും നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് ഈ ​പ​ണം മാ​റ്റി​യ​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ജൂ​ലൈ മാ​സ​ത്തി​ൽ പ​റ​വൂ​ർ സ്കൂ​ളി​ന് സ​മീ​പം സു​ധാ​ക​ര​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ൽ പു​തി​യ ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നാ​യി മു​ട​ക്കി​യ പ​ണം എ​വി​ടെ​നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്നും സ​ലാം ചോ​ദി​ച്ചു.

2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​രി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​ണ​ക്കു​ക​ൾ പ​ര​സ്യ​മാ​യി പു​റ​ത്തു​വി​ടാ​ൻ സു​ധാ​ക​ര​ൻ ത​യാ​റു​ണ്ടോ. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും പേ​രി​ൽ പ​റ​വൂ​രി​ല​ട​ക്കം ഭൂ​മി​യും സ്വ​ത്തു​ക്ക​ളും വാ​ങ്ങി​ക്കൂ​ട്ടി​യി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. അ​ഴി​മ​തി​വി​രു​ദ്ധ ലേ​ബ​ലൊ​ട്ടി​ച്ച് ന​ട​ക്കു​ന്ന സു​ധാ​ക​ര​ൻ സ്വ​ന്തം വീ​ട്ടു​കാ​രു​ടെ​യും മ​ക​ന്‍റെ എ​ൻ​ആ​ർ​ഐ അ​ക്കൗ​ണ്ടു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റു​ണ്ടോ​യെ​ന്നും സ​ലാം ചോ​ദി​ച്ചു.

Kerala

എ​ല്ലാം നേ​ടി​യി​ട്ട് പു​റ​ത്തു​പോ​യി; ജി.​സു​ധാ​ക​ര​നും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ വാ​ക്കേ​റ്റം

ആ​ല​പ്പു​ഴ:  ജി.​സു​ധാ​ക​ര​ൻ എംഎൽഎയും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും കൈ​യ്യാ​ങ്ക​ളി​യും. അ​മ്പ​ല​പ്പു​ഴ നീ​ർ​ക്കു​ന്നം സ്കൂ​ളി​ലെ മ​ണ്ണു​ക​ട​ത്ത് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്.

പാ​ർ​ട്ടി​യി​ൽ നി​ന്ന് എ​ല്ലാം നേ​ടി​യ ശേ​ഷ​മാ​ണ് സു​ധാ​ക​ര​ൻ പാ​ർ​ട്ടി വി​ട്ട​തെ​ന്ന് സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗം പ​ര​സ്യ​മാ​യി ആ​ക്ഷേ​പി​ച്ച​താ​ണ് സു​ധാ​ക​ര​നെ ചൊ​ടി​പ്പി​ച്ച​ത്. താ​ൻ 25,000 വോ​ട്ടു​ക​ളു​ടെ വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി ജ​ന​പി​ന്തു​ണ​യോ​ടെ​യാ​ണ് വി​ജ​യി​ച്ച​തെ​ന്നും ആ​രു​ടെ​യും ദ​യ​യി​ല​ല്ല താ​ൻ ഉ​യ​ർ​ന്നു​വ​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

നീ​ർ​ക്കു​ന്നം സ്കൂ​ളി​ലെ കെ​ട്ടി​ടം പൊ​ളി​ച്ച​തി​ന് പി​ന്നാ​ലെ അ​വി​ടെ​നി​ന്ന് വ​ൻ​തോ​തി​ൽ മ​ണ്ണ് ക​ട​ത്തു​ന്നു എ​ന്ന വി​വ​ര​മ​റി​ഞ്ഞാ​ണ് ജി. ​സു​ധാ​ക​ര​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം സ്ഥ​ല​ത്തെ​ത്തി​യ​ത്. മ​ണ്ണ് നീ​ക്കം ചെ​യ്ത​ത് കാ​ര​ണം സ്കൂ​ൾ പ​രി​സ​ര​ത്ത് രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​താ​യും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ഈ ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ്, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ എ​ച്ച്. സ​ലാ​മി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​വു​മാ​യി​രു​ന്ന പ്ര​ശാ​ന്ത് കു​ട്ടി എ​ന്നി​വ​ർ സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. മ​ണ്ണ് മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ ഉ​ന്ന​യി​ക്കു​ന്ന​ത് വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും അ​വ​ർ വാ​ദി​ച്ചു.

തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ഗ്വാ​ദ​വും കൈ​യ്യാ​ങ്ക​ളി​യു​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ത​ർ​ക്ക​ത്തി​നി​ടെ സു​ധാ​ക​ര​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളെ മ​ർ​ദി​ച്ച​താ​യി സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ പ്ര​ശാ​ന്ത് കു​ട്ടി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

താ​ൻ രാ​ഷ്ട്രീ​യം ക​ളി​ക്കാ​ൻ വ​ന്ന​ത​ല്ലെ​ന്നും സ്കൂ​ളി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​ന്ന മ​ണ്ണു​ക​ട​ത്ത് ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ത്തി​യ​തെ​ന്നും ജി. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. സു​ധാ​ക​ര​ൻ ബോ​ധ​പൂ​ർ​വം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി കോ​ൺ​ഗ്ര​സു​കാ​രെ​യും കൂ​ട്ടി പ്ര​ശ്ന​മു​ണ്ടാ​ക്കാ​ൻ എ​ത്തി​യ​താ​ണെ​ന്നാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ഷേ​പം.

Kerala

മാ​റ്റ​മാ​ണ് മാ​ർ​ക്സി​സം; പി​ണ​റാ​യി​യേ​യും ബാ​ല​ഗോ​പാ​ലി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: പി​ണ​റാ​യി വി​ജ​യ​ന്‍റെ ചെ​റ്റ പ​രാ​മ​ർ​ശ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ പ​രി​ഹ​സി​ച്ചും ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ. ചെ​റ്റ​ക്കു​ടി​ലു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രാ​ണ് ക​മ്മ്യൂ​ണി​സ്റ്റു​കാ​രെ​ന്നും അ​തി​നാ​ൽ ചെ​റ്റ എ​ന്ന പ്ര​യോ​ഗം ക​മ്മ്യൂ​ണി​സ്റ്റ് ഭാ​ഷ​യ്ക്ക് ചേ​ർ​ന്ന​ത​ല്ലെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭ​യി​ലെ ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഖ​ജ​നാ​വി​ൽ ആ​റാ​യി​രം കോ​ടി രൂ​പ​യു​ണ്ടെ​ന്ന് ബാ​ല​ഗോ​പാ​ൽ പ​റ​യു​ന്ന​തി​നെ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ധ​വ​ള​പ​ത്രം ഗം​ഭീ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​റ്റ​മാ​ണ് മാ​ർ​ക്സി​സം അ​താ​ണ് ശാ​സ്ത്രം.

കാ​ളി​ദാ​സ​നെ​യും ഷേ​ക്സ്പി​യ​റെ​യും വാ​യി​ച്ച ഒ​രാ​ൾ​ക്കേ ഇ​ത്ര​യും ല​ളി​ത​വും ഗ​ഹ​ന​വു​മാ​യ ഒ​രു ബ​ജ​റ്റ് ത​യാ​റാ​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് സു​ധാ​ക​ര​നെ​തി​രെ പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ ചെ​റ്റ പ​രാ​മ​ർ​ശം വ​ൻ​വി​വാ​ദ​മാ​യി​രു​ന്നു.

Kerala

കി​ഫ്ബി എ​ടു​ത്ത് ക​ള​യു​ന്ന​ത് ബു​ദ്ധി​യ​ല്ല: ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: കി​ഫ്ബി എ​ടു​ത്ത് ക​ള​യു​ന്ന​ത് ബു​ദ്ധി​യ​ല്ലെ​ന്നും സാ​മാ​ന്ത​ര സ​ർ​ക്കാ​ർ ആ​ക്കി​മാ​റ്റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ച​പ്പോ​ളാ​ണ് വി​മ​ർ​ശ​നം വ​ന്ന​തെ​ന്നും ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ. സം​സ്ഥാ​ന​ത്ത് വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​ത് കി​ഫ്ബി വ​ഴി​യാ​ണ്.

കി​ഫ്‌​ബി ഇ​ന്ന​ത്തെ കാ​ല​ത്തി​നനു​സ​രി​ച്ച് പു​ന​രാ​വി​ഷ്ക​രി​ക്ക​ണം. താ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ ന​ട​ത്തി​യ വ​ൻ​കി​ട നി​ർ​മാ​ണ​ത്തി​ലെ 90 ശ​ത​മാ​ന​വും കി​ഫ്ബി വ​ഴി​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. കി​ഫ്‌​ബി സ​ർ​ക്കാ​രി​ന്‍റെ ക​ൺ​ട്രോ​ളി​ലും ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​മാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

റി​ട്ട​യേ​ഡ് ഐ​എ​എ​സു​കാ​ര​നെ ഇ​തി​ൽ നി​യ​മി​ച്ച​ത് തെ​റ്റാ​യ കാ​ര്യ​മാ​ണ്. കി​ഫ്ബി​യെ സ​മാ​ന്ത​ര സ​ർ​ക്കാ​രാ​യി മാ​റ്റാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചു​വെ​ന്നും അ​തി​ന് അ​നു​മ​തി കൊ​ടു​ക്ക​രു​തെ​ന്നും ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Kerala

പി​ണ​റാ​യി​യു​ടെ ചെ​രു​പ്പി​ന്‍റെ വാ​റ​ഴി​ക്കാ​ൻ പോ​ലും ജി. ​സു​ധാ​ക​ര​ന് യോ​ഗ്യ​ത​യി​ല്ല; അ​ഞ്ഞ​ടി​ച്ച് എ​ച്ച്.​സ​ലാം

ആ​ല​പ്പു​ഴ: അ​മ്പലപ്പു​ഴ എം​എ​ൽ​എ ജി.​സു​ധാ​ക​ര​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് സി​പി​എം നേ​താ​വ് എ​ച്ച്.​സ​ലാം. പി​ണ​റാ​യി വി​ജ​യ​നെ ന​ന​ഞ്ഞ കോ​ഴി​യെ​ന്ന് ജി.​സു​ധാ​ക​ര​ൻ വി​ളി​ച്ച​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് മു​ൻ എം​എ​ൽ​എ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ എ​ച്ച്. സ​ലാം രം​ഗ​ത്തെ​ത്തി​യ​ത്.

ക​ള്ള് വാ​ങ്ങി​ക്കൊ​ടു​ത്താ​ൽ ആ​രേ​യും തെ​റി​വി​ളി​ക്കു​ന്ന കോ​മാ​ളി​യാ​യി ജി. ​സു​ധാ​ക​ര​ൻ അ​ധ​പ​തി​ച്ചു. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഔ​ദാ​ര്യം കൊ​ണ്ടാ​ണ് സു​ധാ​ക​ര​ന്‍റെ അ​ഴി​മ​തി​വി​രു​ദ്ധ​മു​ഖം കീ​റി​പ്പോ​കാ​ത്ത​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ചെ​രു​പ്പി​ന്‍റെ വാ​റ​ഴി​ക്കാ​ൻ പോ​ലും സു​ധാ​ക​ര​ന് യോ​ഗ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​യ്‌​സ്ബു​ക്കി​ൽ കു​റി​ച്ചു.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ജി. ​സു​ധാ​ക​ര​ൻ വ​ലി​യ തോ​തി​ൽ പ​ണം പി​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ക​ണ​ക്ക് വ്യ​ക്ത​മാ​ക്കാ​ൻ സു​ധാ​ക​ര​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നും സ​ലാം ചോ​ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​മ്പ​ല​പ്പു​ഴ​യി​ൽ എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ ജി. ​സു​ധാ​ക​ര​ൻ പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ​തി​രേ​യും രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

Kerala

അ​മ്പ​ല​പ്പു​ഴ​യി​ല്‍ ആ​ശ​ങ്ക; കു​ട്ട​നാ​ട് കൈ​വി​ട്ടേ​ക്കു​മെ​ന്ന് സി​പി​എം വി​ല​യി​രു​ത്ത​ൽ

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്ന് സി​പി​എം വി​ല​യി​രു​ത്ത​ൽ. അ​മ്പ​ല​പ്പു​ഴ, കാ​യം​കു​ളം, കു​ട്ട​നാ​ട്, ആ​ല​പ്പു​ഴ, അ​രൂ​ർ സീ​റ്റു​ക​ളി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ന്ന​തെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു.

ജി.​സു​ധാ​ക​ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​തോ​ടെ അ​മ്പ​ല​പ്പു​ഴ​യി​ൽ പ​തി​വാ​യി എ​ൽ​ഡി​എ​ഫി​ന് കി​ട്ടി​യി​രു​ന്ന വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ച്ച വോ​ട്ട് പാ​ർ​ട്ടി​ക്ക് ല​ഭി​ച്ചി​ല്ല. ബി​ജെ​പി വോ​ട്ടു​ക​ൾ കു​റ​ച്ച് ജി.​സു​ധാ​ക​ര​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ഷ്പ​ക്ഷ വോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യി കി​ട്ടി​യി​ട്ടി​ല്ല.

പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും ര​ണ്ടാ​യി​രം വോ​ട്ടി​നെ​ങ്കി​ലും വി​ജ​യി​ച്ച് ക​യ​റാ​മെ​ന്നും വി​ല​യി​രു​ത്തു​ന്നു. ഹ​രി​പ്പാ​ടും കു​ട്ട​നാ​ടും ന​ഷ്ട​മാ​കും. അ​രൂ​രി​ലും പ്ര​തീ​ക്ഷി​ച്ച വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല. ഇ​തും ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​ണ്. ബൂ​ത്ത് ത​ല ക​ണ​ക്കു​ക​ൾ പ്ര​കാ​രം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് ചോ​ർ​ച്ച സം​ഭ​വി​ച്ച​താ​യി പാ​ർ​ട്ടി ക​ണ​ക്കു​കൂ​ട്ടു​ന്നു.

ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തു​ത​ല ക​ണ​ക്കു​ക​ൾ എ​ടു​ത്ത് വി​ല​യി​രു​ത്താ​ണ് പാ​ർ​ട്ടി തീ​രു​മാ​നം.

Kerala

അ​മ്പ​ല​പ്പു​ഴ​യി​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണം; ഹ​ർ​ജി​യു​മാ​യി ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: സി​പി​എം, എ​സ്ഡി​പി​ഐ നേ​താ​ക്ക​ൾ വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​മ്പ​ല​പ്പു​ഴ​യി​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി. ​സു​ധാ​ക​ര​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. വോ​ട്ട​ർ​മാ​രെ സി​പി​എം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്.

വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​രെ ത​ട​യു​മെ​ന്ന് പ​ര​സ്യ​മാ​യി ഇ​വ​ർ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഇ​തേ ആ​വ​ശ്യ​മു​യ​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രേ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യേ​യും ജി​ല്ലാ ക​ള​ക്ട​റേ​യും സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​നു​കൂ​ല സ​മീ​പ​ന​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി, ഏ​രി​യാ ക​മ്മി​റ്റി​യം​ഗം, ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം, എ​സ്ഡി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് സു​ധാ​ക​ര​ൻ ഹ​ർ​ജി ന​ൽ​കി​യ​ത്.

Kerala

കോ​ൺ​ഗ്ര​സ് പി​ന്തു​ണ അ​ഭി​മാ​ന​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു; പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ന​ര​ക​മാ​ക്കി: ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സ് പി​ന്തു​ണ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് താ​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജി.​സു​ധാ​ക​ര​ൻ. പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ന​ര​ക​മാ​ക്കി മാ​റ്റി. ഒ​രു കാ​ല​ത്ത് പാ​ർ​ല​മെ​ന്‍റി​ൽ സി​പി​എ​മ്മി​ന് 64 എം​പി​മാ​രു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന് സി​പി​എം എം​പി​മാ​രു​ടെ എ​ണ്ണം ആ​റി​ലേ​ക്ക് ഒ​തു​ങ്ങി. പി​ണ​റാ​യി വി​ജ​യ​ന് അ​തി​ൽ വ​ലി​യ പ​ങ്കു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ൻ പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. താ​ൻ കോ​ൺ​ഗ്ര​സ് - ബി​ജെ​പി പി​ന്തു​ണ​യി​ൽ മ​ത്സ​രി​ക്കു​ന്നു എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ബി​ജെ​പി പി​ന്തു​ണ താ​ൻ തേ​ടി​യി​ട്ടി​ല്ല.

ബി​ജെ​പി മ​തേ​ത​ര പ്ര​സ്ഥാ​ന​മ​ല്ല. താ​ൻ എ​സ്എ​ഫ്ഐ​യു​ടെ ആ​ദ്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. അ​ന്ന് പി​ണ​റാ​യി​യെ ആ​ർ​ക്കും അ​റി​യു​ക പോ​ലു​മി​ല്ല. ആ​ഞ്ഞു പി​ടി​ച്ചാ​ൽ സി​പി​എ​മ്മി​ന് ഇ​ത്ത​വ​ണ ഒ​ന്നോ ര​ണ്ടോ സീ​റ്റ് കി​ട്ടും. ത​ന്‍റെ സ്വാ​ത​ന്ത്ര്യം പി​ണ​റാ​യി​ക്ക് മു​ന്നി​ൽ അ​ടി​യ​റ​വ​യ്ക്കാ​ൻ ഞാ​നി​ല്ല. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​സ​ഭ്യം പ​റ​യ​ലാ​ണ് രാ​ഷ്ട്രീ​യ​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ക​രു​തു​ന്നു. സ​ജി ചെ​റി​യാ​ൻ ബി​ജെ​പി​യു​മാ​യി ഡീ​ൽ ഉ​ണ്ടാ​ക്കി മ​ത്സ​രി​ക്കു​ന്നു. പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​ലം കൈ​യാ​ണ് സ​ജി ചെ​റിയാ​ൻ. ര​ണ്ട് സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്ന് കോ​ടീ​ശ്വ​ര​ന്മാ​രാ​ണ്. ദാ​രി​ദ്ര്യ​ത്തി​ൽ ജ​നി​ച്ച​വ​ർ എ​ങ്ങ​നെ കോ​ടീ​ശ്വ​ര​ന്മാ​രാ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Kerala

ചെ​റ്റ​ത്ത​രം എ​ന്ന വാ​ക്കി​ന്‍റെ അ​ര്‍​ഥം അ​ല്‍​പ്പ​ത്തം; മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യീ​ക​രി​ച്ച് എ.​കെ.​ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: ജി.​സു​ധാ​ക​ര​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ ചെ​റ്റ​ത്ത​രം പ്ര​യോ​ഗ​ത്തി​ൽ ന്യാ​യീ​ക​ര​ണ​വു​മാ​യി എ.​കെ.​ബാ​ല​ൻ. ചെ​റ്റ​ത്ത​രം എ​ന്ന വാ​ക്കി​ന് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം നി​ഘ​ണ്ടു​വി​ല്‍ അ​ര്‍​ത്ഥ​മാ​യി പ​റ​യു​ന്ന​ത് അ​ല്‍​പ്പ​ത്തം, ഹീ​ന​ത എ​ന്നി​ങ്ങ​നെ​യാ​ണ്.

അ​ല്‍​പ്പ​ത്തം നി​റ​ഞ്ഞ പെ​രു​മാ​റ്റ​മാ​യി​പ്പോ​യി ജി.​സു​ധാ​ക​ര​ന്‍റേ​ത് എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും ബാ​ല​ന്‍ വി​ശ​ദീ​ക​രി​ച്ചു. ചെ​റ്റ​ത്ത​ര​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​യോ​ഗം ച​ർ​ച്ച​യാ​ക്കേ​ണ്ടേ കാ​ര്യ​മി​ല്ല. മു​ഖ്യ​മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ ചെ​റ്റ​യെ​ന്ന് വി​ളി​ച്ചി​ട്ടി​ല്ല. ചെ​റ്റ​ത്ത​ര​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

വ​ഞ്ച​ന നി​റ​ഞ്ഞ സ​മീ​പ​നം ജി. ​സു​ധാ​ക​ര​ൻ സ്വീ​ക​രി​ച്ച​പ്പോ​ൾ ഉ​ചി​ത​മാ​യ വാ​ക്ക് മു​ഖ്യ​മ​ന്ത്രി ഉ​പ​യോ​ഗി​ച്ചു. സു​ധാ​ക​ര​ൻ അ​ധഃ​പ​തി​ച്ച് പോ​യ​തി​ൽ വി​ഷ​മ​മു​ണ്ട്. കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത് കൊ​ണ്ടാ​ണ് ജി. ​സു​ധാ​ക​ര​ൻ ഉ​ത്ത​മ​നാ​യ ക​മ്യൂ​ണി​സ്റ്റാ​യി പ്ര​തി​പ​ക്ഷ നേ​താ​വി​ന് തോ​ന്നി​യ​തെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു.

Kerala

മൂ​ന്ന് ത​വ​ണ വി​ളി​ച്ചെ​ന്ന പി​ണ​റാ​യി​യു​ടെ അ​വ​കാ​ശ​വാ​ദം ത​ള്ളി ജി. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ‍​ര്‍​ഥി ജി. ​സു​ധാ​ക​ര​ൻ. സി​എം എ​ന്ന പേ​രി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​ര് സേ​വ് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ ​ന​മ്പ​രി​ൽ നി​ന്ന് കോ​ൾ വ​ന്നി​ട്ടി​ല്ല.

വി​ളി​ച്ചു എ​ന്ന പ​റ​യു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​മ്പ് ആ​ല​പ്പു​ഴ​യി​ല്‍ വ​രു​മ്പോ​ള്‍ കാ​ണ​ണ​മെ​ന്ന് സി​എം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​റി​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മ​റു​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി.​സു​ധാ​ക​ര​നെ പാ​ര്‍​ട്ടി അ​വ​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

മൂ​ന്ന് ത​വ​ണ ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും എ​ടു​ത്തി​ല്ല. പാ​ര്‍​ട്ടി നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​നാ​കാ​ൻ സു​ധാ​ക​ര​ൻ ത​യാ​റാ​യി​ല്ല. അ​വ​ഗ​ണി​ച്ചു​വെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ന്ന​ലാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​പ്പോ​ള്‍ സു​ധാ​ക​ര​നെ വി​ളി​ച്ചു.

ആ​ദ്യം എ​ൻ​ഗേ​ജ്ഡ് ആ​യി​രു​ന്നു. ര​ണ്ടാ​മ​ത് വി​ളി​ച്ച​പ്പോ​ള്‍ എ​ടു​ത്തി​ല്ല. മൂ​ന്നാ​മ​ത് വി​ളി​ച്ച​പ്പോ​ഴും എ​ടു​ത്തി​ല്ല. മൂ​ന്നാ​മ​ത് വി​ളി​ച്ച​പ്പോ​ഴും കി​ട്ടാ​താ​യ​തോ​ടെ മ​ന​പ്പൂ​ര്‍​വം എ​ടു​ക്കാ​തി​രി​ക്കു​ന്ന​താ​ണെ​ന്ന് മ​ന​സി​ലാ​യി. അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സ​റി​നെ വി​ളി​ച്ചു.

നാ​സ​ര്‍ സു​ധാ​ക​ര​നോ​ട് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചി​രു​ന്ന കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ വി​ളി​ച്ചി​ല്ലെ​ന്നാ​ണ് സു​ധാ​ക​ര​ൻ മ​റു​പ​ടി ന​ൽ​കി. എ​ങ്കി​ൽ ഇ​പ്പോ​ൾ വി​ളി​ച്ചു​ത​രാ​മെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​പ്പോ​ൾ വേ​ണ്ടാ താ​ൻ വി​ളി​ച്ചോ​ളാ​മെ​ന്നു പ​റ​ഞ്ഞു. താ​ൻ അ​ദ്ദേ​ഹ​ത്തോ​ടു സം​സാ​രി​ച്ചാ​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​മെ​ന്ന് അ​ർ​ഥ​മി​ല്ല​യെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ജി.​സു​ധാ​ക​ര​ന് പി​ന്തു​ണ അ​റി​യി​ച്ച് കോ​ണ്‍​ഗ്ര​സ്; നേ​താ​ക്ക​ള്‍ ച​ർ​ച്ച ന​ട​ത്തി

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ജി.​സു​ധാ​ക​ര​നു​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ ജി​ല്ലാ നേ​താ​ക്ക​ള്‍ ച​ർ​ച്ച ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക്‌ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

അ​ര മ​ണി​ക്കൂ​ർ നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ നേ​താ​ക്ക​ൾ പൂ​ർ​ണ പി​ന്തു​ണ സു​ധാ​ക​ര​നെ അ​റി​യി​ച്ചു. ഇ​ന്ന് മു​ത​ൽ സു​ധാ​ക​ര​നൊ​പ്പം പ്ര​ച​ര​ണ​ത്തി​നു​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. അ​വ​സാ​ന വ​ട്ട അ​നു​ന​യ നീ​ക്ക​ത്തി​ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി.​എ​സ്.​സു​ജാ​ത​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളും വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ വീ​ടി​ന് പു​റ​ത്ത് വെ​ച്ചാ​യി​രു​ന്നു ച​ർ​ച്ച.

എ​ന്നാ​ൽ ഇ​ന്ന​ലെ പി​ന്തു​ണ അ​റി​യി​ക്കാ​ൻ വീ​ട്ടി​ൽ എ​ത്തി​യ കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളു​മാ​യി വീ​ടി​ന് അ​ക​ത്ത് വ​ച്ചാ​യി​രു​ന്നു ജി.​സു​ധാ​ക​ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കൂ​ടു​ത​ൽ നേ​താ​ക്ക​ൾ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് മ​ണ്ഡ​ല​ത്തി​ലെ​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Kerala

മൂ​ന്നാം ഊ​ഴം എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​പ്നം വി​ഫ​ല​മാ​കും: ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: മൂ​ന്നാം ഊ​ഴം എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​പ്നം വി​ഫ​ല​മാ​കു​മെ​ന്ന് മു​ൻ​മ​ന്ത്രി​യും അ​മ്പ​ല​പ്പു​ഴ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ ജി. ​സു​ധാ​ക​ര​ൻ. സി​പി​എം നേ​തൃ​ത്വം രാ​ഷ്ട്രീ​യ​മാ​യി പ​രാ​ജ​യ​പെ​ട്ട​പ്പോ​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം രാ​ഷ്ട്രീ​യ​മാ​യി വി​ജ​യി​ക്കു​ന്ന​താ​യാ​ണ് കാ​ണു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നൊ​പ്പം അ​ണി​യാ​യും നേ​തൃ​ത്വ ഭാ​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ച എ​നി​ക്ക് നി​ർ​ഭ​യ​മാ​യും സ​ത്യ​സ​ന്ധ​മാ​യും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം തു​ട​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ കു​റി​ച്ചു.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യും ആ​ത്മാ​ർ​ഥ​മാ​യും എ​നി​ക്കു​വേ​ണ്ടി നി​സ്വാ​ർ​ത്ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രോ​ടെ​ല്ലാം ഉ​ള്ള എ​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Kerala

വ​ർ​ഗ വ​ഞ്ച​ന​യ്ക്ക് മാ​പ്പി​ല്ല; ജി.​സു​ധാ​ക​ര​നെ​തി​രെ സി​പി​എം പ്ര​തി​ഷേ​ധം

ആ​ല​പ്പു​ഴ: ജി.​സു​ധാ​ക​ര​നെ​തി​രെ ജ​ന്മ​നാ​ട്ടി​ല്‍ സി​പി​എം പ്ര​തി​ഷേ​ധം. ചാ​രു​മൂ​ട്ടി​ല്‍ നി​ന്നും ക​രി​മു​ള​യ്ക്ക​ല്‍ ഭു​വ​നേ​ശ്വ​ര​ന്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു​പേ​ർ പ​ങ്കെ​ടു​ത്തു.

അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വ്യാ​പ​ക പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കെ​തി​രെ താ​ൻ ഒ​ന്നും പ​റ​യി​ല്ലെ​ന്നും ആ​രെ​യും വ്യ​ക്തി​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു.

ഒ​രു പാ​ര്‍​ട്ടി​യി​ലും മു​ന്ന​ണി​യി​ലും ചേ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സു​ധാ​ക​ര​നു​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

ജി.​സു​ധാ​ക​ര​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു

ആ​ല​പ്പു​ഴ: വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ജി.​സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ല​പ്പു​ഴ പ​റ​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

ശു​ചി​മു​റി​യി​ൽ വീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് ജി.​സു​ധാ​ക​ര​ൻ. സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ, എ​ച്ച്.സ​ലാം എം​എ​ൽ​എ തു​ട​ങ്ങി​യ സി​പി​എം നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കൊ​ല്ല​ത്തെ പ​രി​പാ​ടി ക​ഴി​ഞ്ഞ് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​ക​വേ ആ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം.

എ​ത്ര​യും​വേ​ഗം പൂ​ര്‍​ണാ​രോ​ഗ്യം തി​രി​ച്ചെ​ടു​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ച​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്. ജി ​സു​ധാ​ക​ര​നെ സ​ന്ദ​ര്‍​ശി​ക്കു​ന്ന ചി​ത്ര​വും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജി.​സു​ധാ​ക​ര​ന് വീ​ണ് പ​രി​ക്കേ​റ്റ​ത്.

 

Latest News

Corehub Up